മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മഷി എളുപ്പം മായ്ക്കാവുന്നതാണെന്ന് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അസെറ്റോൺ പോലെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൈവിരലിലെ മഷി മായ്ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ മാർക്കർ പേനയ്ക്കു പകരം മൈസൂർ പെയിന്റ്സ് ആൻഡ് വാർണീഷ് ലിമിറ്റഡ് നിർമിക്കുന്ന പരന്പരാഗത മഷി ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ദിനേഷ് വാഗ്മറെ പറഞ്ഞു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത് മൈസൂർ കന്പനിയുടെ മഷിയാണ്.